Posted By user Posted On

കുവൈറ്റിൽ ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന വാർത്ത തള്ളി അധികൃതർ

കുവൈറ്റിൽ ഇന്ധന വില വർധിപ്പിച്ചേക്കുമെന്നത് സംബന്ധിച്ച വാർത്ത തള്ളി പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ-അജ്മി. ഇന്ധന വില വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയിൽ വിഷയം ഇപ്പോഴും ചർച്ചയിലാണെന്നും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ അജ്മി ഊന്നിപ്പറഞ്ഞു. 2024 ജൂൺ 1 മുതൽ ഇന്ധനവില 25 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവയ്ക്കാൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷുഐബ് അൽ മുവൈസ്രി സർക്കാരിനോട് അഭ്യർത്ഥിച്ചു. മാർച്ച് 27 ന് മന്ത്രിസഭയിലെ സാമ്പത്തിക കാര്യ സമിതി ഈ വർദ്ധനവ് ശുപാർശ ചെയ്തതായി അൽ മുവൈസ്രി ചൂണ്ടിക്കാട്ടി. പിന്നീടത് ഏപ്രിൽ ഒന്നിന് അംഗീകരിക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *