Posted By user Posted On

വേനലിലും ചൂട് വെള്ളത്തിലാണോ കുളി, ശരീരത്തില്‍ സംഭവിക്കുന്നത് എന്തെന്ന് അറിയാമോ? വിശദമായി അറിയാം

വേനല്‍ക്കാലം കടുത്ത് കൊണ്ടിരിക്കുകയാണ്, ഈ സമയങ്ങളില്‍ എത്ര പ്രാവശ്യം കുളിച്ചാലും നമുക്ക് മതിയാവില്ല. ചിലര്‍ ചൂടുവെള്ളത്തിലും ചിലര്‍ പച്ചവെള്ളത്തിലും കുളിക്കുന്നു. വേനലില്‍ കുളിക്കാതിരിക്കുക എന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കുകയില്ല. ദിവസം രണ്ടും മൂന്നും തവണയും കുളിക്കുന്നവര്‍ പക്ഷേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ കുളിയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്നതാണ് സത്യം. ഈ ലോകാരോഗ്യ ദിനത്തില്‍ ശരിയായ രീതിയില്‍ കുളിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിലുപരി അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നോക്കാം.

കുളിക്കുന്നതിന്റെ ഗുണങ്ങള്‍
രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് കുളിക്കുന്നത് ആണ് പലരുടേയും ശീലം. അതിന് കാരണം എന്നത് പലപ്പോഴും ശരീരത്തില്‍ രക്തയോട്ടം നടക്കുന്നതിന്റെ ഫലമായി നമ്മുടെ വയറിലെ ഭക്ഷണത്തെ ദഹിപ്പിക്കുക എന്ന ഘട്ടത്തിലേക്ക് വേഗം കാര്യങ്ങള്‍ എത്തും. എന്നാല്‍ ഭക്ഷണം കഴിഞ്ഞുള്ള കുളിയില്‍ ശരീരത്തിന്റെ താപനില കുറയുന്നത് രക്തപ്രവാഹം കുറക്കുകയും ഇത് ശരീരത്തിലെ ദഹന ശേഷിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭക്ഷണത്തിന് ശേഷം കുളിക്കരുത് എന്ന് പറയുന്നത്.

രാവിലേയോ വൈകുന്നേരമോ?
രാവിലെയാണോ വൈകുന്നേരമാണോ കുളിക്കേണ്ടത് എന്ന് നമുകക് നോക്കാം. രാവിലത്തെ കുളി എന്തുകൊണ്ടും നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു. ഇത് നിങ്ങളുടെ ഉറക്കപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ വൈകുന്നേരം കുളിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടഉള്ള ബാക്ടീരിയയും അഴുക്കും എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുകയും ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുകയും ചെയ്യുന്നു.

ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തിലെ കുളി വളരെയധികം നല്ലതാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ചൂടുവെള്ളത്തിലെ കുളി വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ക്ക് കാല്‍ മരവിപ്പ് പോലഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അവര്‍ ഒരു കാരണവശാലും തണുത്ത വെള്ളത്തില്‍ കുളിക്കരുത്. കൂടാതെ സന്ധിവേദന പോലുള്ള പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ഇവര്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് എറ്റവും ഉത്തമം. എന്നാല്‍ വേനലില്‍ നല്ല തണുത്ത വെള്ളത്തിലെ കുളി സുഖപ്രദമായ പല മാറ്റങ്ങളും ശരീരത്തിന് നല്‍കുന്നു.

പനിക്ക് ശേഷം കുളിക്കുന്നത്
നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളോ പനിപോലുള്ള വൈറല്‍ അണുബാധയോ ഉണ്ടെങ്കില്‍ അതിന് ശേഷമുള്ള കുളി എന്തുകൊണ്ടും ചൂടുവെള്ളത്തില്‍ ആക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മനസ്സിനും നല്ലതാണ്. ഉന്‍മേഷവും ഊര്‍ജ്ജവും ശരീരത്തിന് ലഭിക്കുന്നു. പച്ചവെള്ളം കലര്‍ത്താതെ തിളപ്പിച്ചാറിയ ചൂടുവെള്ളത്തില്‍ വേണം ഇവര്‍ കുളിക്കുന്നതിന്. മഴക്കാലത്ത് ആണെങ്കിലും വേനലില്‍ ആണെങ്കിലും പനിക്ക് ശേഷം ചൂടുവെള്ളം തന്നെയാണ് അത്യുത്തമം.

ദിവസവും കുളി
പലപ്പോഴും പല പഠനങ്ങളും പറയുന്നതിന്‍ പ്രകാരം ദിവസേനയുള്ള കുളി ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ നമ്മുടെ കാലാവസ്ഥ അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രകാരം ഇത് ചര്‍മ്മത്തെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ദിനവും കുളിക്കുന്നത് തന്നെയാണ് നല്ലത്. ഇത് കൂടാതെ സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ക്ക് തലമുടി ഉണങ്ങുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് സൈനസ് അണുബാധ വര്‍ദ്ധിപ്പിക്കുന്നു.

സോപ്പ് ഉപയോഗിക്കുന്നതും ശ്രദ്ധിക്കണം
സോപ്പിന്റെ ഉപയോഗം കുളിക്കുമ്പോള്‍ പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം. രാവിലേയും വൈകിട്ടും കുളിക്കുന്നവരെങ്കില്‍ പ്രത്യേകിച്ച്. കാരണം ഇത് ചര്‍മ്മത്തിന് ദോഷകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ചെറുപയര്‍ പൊടിയോ അല്ലെങ്കില്‍ ആയുര്‍വ്വേദ കടകളില്‍ നിന്ന് ലഭിക്കുന്ന സ്‌നാന ചൂര്‍ണമോ നിങ്ങള്‍ക്ക് കുളിക്കുമ്പോള്‍ ഉപയോഗിക്കാം. ഇത് ശരീരം വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് തന്നെയാണ് മികച്ചത്.

എണ്ണ തേച്ച് കുളി
എണ്ണതേച്ച് കുളിക്കുന്നവര്‍ ധാരാളമുണ്ട്. ആയുസ്സിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് എണ്ണ തേച്ച് കുളി. എന്നാല്‍ വേനലില്‍ എണ്ണ തേക്കുന്നതിലൂടെ അത് ശരീരത്തിന് ചൂട് വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ ചെറിയ രീതിയില്‍ തന്നെ എണ്ണ തേക്കുന്നതിലൂടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്തവം, പനി എന്നീ അവസ്ഥയില്‍ എണ്ണ തേച്ച് കുളിക്കുന്നത് പരമാവധി ഒഴിവാക്കാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *