Posted By Editor Editor Posted On

കുവൈത്തിൽ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യമന്ത്രാലയം. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. നാദിയ ജുമാഅയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രിവൻ്റീവ് ഹെൽത്ത്, ഓറൽ, ഡെൻ്റൽ ഹെൽത്ത് എന്നിവയുൾപ്പെടുത്തി ഫഹാഹീൽ ഹെൽത്ത് സെൻ്റർ തുടങ്ങുകയാണ് ഒരു ലക്ഷ്യം. വെസ്റ്റ് മുബാറക് അൽ-കബീർ, ഫർവാനിയ മേഖലകളിൽ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ വിപുലീകരിക്കാനും നീക്കമുണ്ട്.ചില ആരോഗ്യ കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് അദാൻ, സാദീഖ് ഹെൽത്ത് സെൻ്ററുകളിൽ ജോലി സമയം നീട്ടിയതായി മന്ത്രാലയം പ്രഖ്യാപിച്ചതായി ഡോ. ജുമാഅ സ്ഥിരീകരിച്ചു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ കാലയളവിൽ അദാൻ ഹെൽത്ത് സെൻ്റർ 12 മണി വരെയും സാദീഖ് ഹെൽത്ത് സെൻ്റർ 9 വരെയും പ്രവർത്തിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *