Posted By user Posted On

ആട് ജീവിതം സിനിമ പ്രദർശനത്തിന് കുവൈറ്റിൽ വിലക്ക്

ബ്ലെസിയുടെ സംവിധാനത്തിൽ പ്രശസ്‌ത നടൻ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ മാസം 28 ന് തിയേറ്ററുകളിൽ എത്തുന്ന ആട്ജീവിതത്തിന് കുവൈറ്റിൽ പ്രദർശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ സെൻസർ നടപടികൾ നടത്തുന്നതിന് പോലും കുവൈത്ത് അധികൃതർ അനുമതി നിഷേധിച്ചതായാണ് അറിയുന്നത്. ഇംഗ്ലീഷിൽ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് നോവൽ വിവർത്തനം ചെയ്യപ്പെട്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. സൗദി ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ സിനിമയ്ക്ക് ഇത് വരെ പ്രദർശനാനുമതി ലഭിച്ചിട്ടില്ല. സൗദി അറേബ്യയിൽ ജോലിക്കായി വന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ടു പോകുന്ന നജീബിൻ്റെ അതിജീവനത്തിൻ്റെ കഥയാണ് ‘ആടുജീവിതം’ എന്ന സിനിമ പറയുന്നത്. ബഹ്റൈനിൽ പ്രവാസിയായിരുന്ന കാലത്ത് നജീബ് പറഞ്ഞ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവൽ 2008-ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്‌ത നോവൽ ഗൾഫിൽ നിരോധിക്കപ്പെട്ടിരുന്നു. കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് 80 കോടിയോളം രൂപ മുതൽ മുടക്കുള്ള സിനിമയുടെ നിർമ്മാതാവ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *