Posted By user Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; കുടുംബ, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വന്നേക്കും

രാജ്യത്തെ വാണിജ്യ, വിനോദ സഞ്ചാര മേഖലകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം പുനരാരംഭിച്ച കുടുംബ, സന്ദർശക വിസ നിബന്ധനകളിൽ ഇളവ് വരാൻ സാധ്യത. കുടുംബ വിസകളും, വാണിജ്യ,വിനോദ സഞ്ചാര,കുടുംബ സന്ദർശന വിസകളും അനുവദിക്കുന്നതിനുള്ള നിബന്ധനകൾക്കാണ് ഇളവ് വരാൻ സാധ്യത. ജൂൺ മാസത്തോടെ ഇത് സംബന്ധിച്ചുള്ള കൂടുതൽ അറിയിപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ നിബന്ധനകൾ പ്രകാരം, സ്പോൺസറുടെ ശമ്പളവുമായി ബന്ധപ്പെത്തിലാണ് പ്രധാനമായും ഭേദഗതി വരുത്തുവാൻ ആലോചിക്കുന്നത്. നിലവിൽ കുടുംബ വിസ ലഭിക്കുന്നതിനു സ്പോൺസർക്ക് 800 ദിനാറും ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനു 500 ദിനാറും ഉണ്ടായിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ഇതിനു പുറമെ കുടുംബ വിസ ലഭിക്കുന്നതിന് യൂണിവേഴ്സിറ്റി ബിരുദവും താമസ രേഖയിൽ ബിരുദവുമായി പൊരുത്തപ്പെടുന്ന പദവിയും ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്. വിസകൾ അനുവദിക്കുന്നതിനു ഏർപ്പെടുത്തിയ കടുത്ത നിബന്ധനകൾ കാരണം ഒരു മാസമായിട്ടും അപേക്ഷകരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *