![](https://www.kuwaitvarthakal.com/wp-content/uploads/2023/07/jail_bars.webp)
പ്രവാസി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈറ്റ് പൗരന് ജീവപര്യന്തം
കുവൈറ്റിലെ സാൽമിയ പ്രദേശത്തെ കഫെയിൽ ജോലി ചെയ്യുന്ന പ്രവാസി യുവതിയെ ആൾമാറാട്ടം നടത്തി പോലീസ് വേഷത്തിലെത്തി ആക്രമിക്കുകയും, തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിൽ കുവൈറ്റ് പൗരന്റെ ജീവപര്യന്തം തടവ് അപ്പീൽ കോടതി ശരിവച്ചു. കഫേയിലെ ജോലിക്ക് ശേഷം മടങ്ങവേ കാറിലെത്തി തടഞ്ഞ് പ്രതി ഫിലിപ്പിനോയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടവിന് ശിക്ഷിച്ചതെന്നും കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലേക്കാണെന്ന് പറഞ്ഞ് പ്രവാസിയുവതിയെ തട്ടികൊണ്ട് പോയി മറ്റൊരു സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)