കുവൈറ്റിൽ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഫർവാനിയ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള ജ്ലീബ് ​​അൽ-ഷുയൂഖ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. അൽ-ഷദ്ദാദിയ യൂണിവേഴ്സിറ്റിയുടെ അടുത്ത് വാഹനത്തിൽ നിന്നിറങ്ങി തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥിയെ ഇടിച്ചത്. സംഭവത്തെ തുടർന്ന് അറബ് പൗരനാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഫർവാനിയ വിദ്യാഭ്യാസ ജില്ല ഡയറക്ടർ മുഹമ്മദ് അൽ അജ്മി ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Related Posts

Leave a Reply

Your email address will not be published. Required fields are marked *