കുവൈത്തിൽ തീവ്രവാദ കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധ് രണ്ടാഴ്ചത്തേക്ക് ആണ്നീട്ടിയത്. രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടതിൻറെ പേരിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ രാജ്യത്തെ ആരാധനാലയങ്ങൾ നിരീക്ഷിച്ചതായും സ്ഫോടകവസ്തുക്കൾ നിർമിക്കാൻ അറിയുന്നവരാണെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച പ്രതികൾ, തങ്ങൾ ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്നതിനാണ് രാജ്യത്തേക്ക് വന്നതെന്ന് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr