
കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത് യുകെയിലേക്ക് മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ
കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. ഇത്തരത്തിൽ വൻതുക ലോണെടുക്കുന്നവരെ കൂടാതെ ഓൺലൈനായി തവണ വ്യവസ്ഥയിൽ വിലകൂടിയ ഫോണുകൾ എടുക്കുന്നവരും തിരിച്ചടവ് നൽകാതെ പോകുന്ന അവസ്ഥയാണ്. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പരാതിയിൽ നൂറിലേറെ മലയാളികളാണ് ദശലക്ഷങ്ങളും, ചിലർ കോടികൾ കടന്നുള്ള തുകയും കൈപ്പറ്റി യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നുള്ള ധാരണയിൽ ഭാര്യയും, ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചുതുടങ്ങിയിരിക്കുന്നത്. റിക്കവറി മാത്രമല്ല യുകെയിൽ നിയമനടപടികളും ആരംഭിക്കണമെന്നാണ് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം വന്നാൽ നിരവധി പേർക്ക് യുകെ ഉപേക്ഷിക്കേണ്ടിവരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)