Posted By Editor Editor Posted On

കുവൈറ്റിൽ കഴിഞ്ഞ വർഷം പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്തത് 6000 -ത്തോളം പേർ

കുവൈറ്റിൽ കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 5,958 ൽ എത്തി. 1,110 സ്വകാര്യ വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2024ൽ പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനിലെ ഷെഡ്യൂൾ വിഭാഗം തലവൻ നായിഫ് അൽ ബദർ പറഞ്ഞു. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഈ ഫ്ലൈറ്റുകൾക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകിയതോടെ ഇക്കാര്യത്തിൽ വർധനവ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *