കുവൈറ്റിൽ വൻ മയക്കുമരുന്നുവേട്ട; രണ്ട് പേർ കസ്റ്റഡിയിൽ

കുവൈറ്റിലെ ജാബർ അൽ അഹമ്മദ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് വ്യക്തികൾ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്നവരെ കുറിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്കിന് വിവരം ലഭിക്കുകയായിരുന്നു. 35 കിലോഗ്രാം ഹാഷിഷും 2000 ഉത്തേജക ഗുളികകളും വിൽപ്പന നടത്തിയതിന്റെ തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയവരെയും കണ്ടുകെട്ടിയ വസ്തുക്കളെയും ആവശ്യമായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top