Posted By Editor Editor Posted On

ടാക്സി ഡ്രൈവർക്ക് വ്യാ​ജ ദീ​നാ​ർ ന​ൽ​കി ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അന്വേഷണം

കുവൈറ്റിൽ ടാക്സി ഡ്രൈവർക്ക് വ്യാ​ജ ദീ​നാ​ർ ന​ൽ​കി ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​നി​ലാ​ണ് സം​ഭ​വം. ഓ​ട്ടം പൂ​ര്‍ത്തി​യാ​യ ശേ​ഷം 20 ദീ​നാ​ര്‍ കൈ​മാ​റി​യ പ്ര​വാ​സി​ക്ക് ബാ​ക്കി തു​ക തി​രി​കെ ന​ല്‍കി. എ​ന്നാ​ല്‍ സം​ശ​യ​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ നോ​ട്ടാ​ണെ​ന്ന് മ​ന​സ്സി​ലാ​യ ടാ​ക്സി ഡ്രൈ​വ​ര്‍ പൊ​ലീസ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​റ​ന്‍സി​യാ​ണ് കു​വൈ​ത്ത് ദീ​നാ​ര്‍. അ​തു​കൊ​ണ്ടു​ത​ന്നെ ത​ട്ടി​പ്പു​സം​ഘം ദീ​നാ​റി​നെ ല​ക്ഷ്യം വെ​ക്കു​ന്നു​ണ്ട്. വ്യാ​ജ ക​റ​ന്‍സി​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​താ​യി നേ​ര​ത്തെ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ക​ള്ള​നോ​ട്ടി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​കൾ ആഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *