Posted By Editor Editor Posted On

നീണ്ട 28 വർഷത്തെ പ്രവാസ ജീവിതം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളിക്ക് യാത്രയയപ്പ്

നീണ്ട 28 വർഷ കാലത്തെ കുവൈത്ത്‌ പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. കുവൈറ്റ്‌, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു ഒഐസിസി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. നിബു ജേക്കബ് ഉപഹാരം നൽകി ആദരിച്ചു. രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വദേശത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഒ. ഐ. സി. സി. കുവൈറ്റ്‌ നൽകുമെന്നും ആശംസ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.
ജില്ലാ കമ്മിറ്റി ട്രഷർ ശ്രീ. മാർട്ടിൻ പടയാട്ടിൽ, ജില്ലാ കമ്മിറ്റി അംഗം ശ്രീ. റഫീഖ് മുഹമ്മദ്‌ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പ്രവാസികൾ ആയിരിക്കുമ്പോൾ ഓരോ വ്യക്തിയും അവരാൽ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് പയ്യപ്പിളളി ആഗസ്തി ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *