ചടയമംഗലം ആയൂർ കുഴിയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. വിദേശത്തുനിന്നെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി ഒളിച്ചോടുകയായിരുന്നു. രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം പോയത്. യുവാവുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞാണ് ഒരാഴ്ച മുൻപ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പെൺകുട്ടി കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചടയമംഗലം പൊലീസ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR