Posted By Editor Editor Posted On

ഏഴും നാലും വയസുള്ള സഹോദരിമാരെ വെട്ടി കൊന്ന ഇരുപതുകാരി അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബയ്റയിലാണ് സംഭവം. പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരമായരായ സുരഭി (7), റോഷ്നി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആ‍യുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു. പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തി അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *