കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ബാരലിന് വ്യാഴാഴ്ച 98.64 ഡോളറായിരുന്നത്, വെള്ളിയാഴ്ച 97.90 ലേക്ക് താഴ്ന്നതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് ഏഴ് സെൻറ് കുറഞ്ഞ് 95.31 ഡോളറിലെത്തി. അതേസമയം, യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 92 സെന്റ് ഇടിഞ്ഞ് 90.97 ആയി.
നിലവില്‍ രാജ്യ വരുമാനത്തിന്റെ 88 ശതമാനവും എണ്ണ വരുമാനം അടിസ്ഥാനമാക്കിയാണ്. അതേസമയം, സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ എണ്ണയിതര വരുമാനം വർധിപ്പിക്കണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും നിക്ഷേപ-എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ-ബറാക്ക് അഭിപ്രായപ്പെട്ടിരുന്നു. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എണ്ണ വില താഴാനുള്ള സാധ്യത ഏറെയാണെന്നും ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കണമെന്നും അൽ-ബറാക്ക് ചൂണ്ടിക്കാട്ടി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL