കുവൈത്ത് സിറ്റി: വഞ്ചനാപരമായ പ്രവർത്തനങ്ങളിലും തട്ടിപ്പുകളിലും ഉൾപ്പെട്ട വിവിധ രാജ്യക്കാരായ നാലുപേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വാങ്ങി തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതാണ് പ്രതികളുടെ രീതി.കബളിപ്പിക്കപ്പെടുന്നതിൽനിന്ന് പൗരന്മാരോട് സൂക്ഷ്മത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിൽ കയറുന്നതും ബാങ്കിങ്, സാമ്പത്തിക വിവരങ്ങൾ എന്നിവയുടെ അഭ്യർഥനയിലൂടെ സംഭവിക്കുന്ന തട്ടിപ്പുകളിൽനിന്നും സൂക്ഷ്മത പാലിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL