മദീനയിലെ ഖുറൈദ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അവരെ റെഡ് ക്രസൻറ് ആംബുലൻസുകളില്‍ മഹ്ദുറ്റഹബ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റ ബാലനെ എയര്‍ ആംബുലൻസില്‍ മദീന കിങ് സൽമാൻ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ മീഖാത്ത് ആശുപത്രി മോർച്ചറിയിൽ എത്തിച്ചതായും മദീന റെഡ് ക്രസൻറ് ശാഖ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാലിഹ് അൽഔതഫി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Related Posts
US Embassy in Kuwait; പ്രവാസികൾക്ക് ആശ്വാസം: കുവൈറ്റിലെ യുഎസ് വിസ അപ്പോയിന്റ്മെന്റ് നടപടികൾ ഇനി കൂടുതൽ എളുപ്പമാകും
Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി