മക്കയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്കൂളിലെ അധ്യാപകന് മുഹമ്മദ് അല്‍ തവൈം ആണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ 45 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെങ്കിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലയോടെ ശമനമുണ്ടായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Related Posts
US Embassy in Kuwait; പ്രവാസികൾക്ക് ആശ്വാസം: കുവൈറ്റിലെ യുഎസ് വിസ അപ്പോയിന്റ്മെന്റ് നടപടികൾ ഇനി കൂടുതൽ എളുപ്പമാകും
Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി