Posted By user Posted On

kuwait police കുവൈത്തിൽ അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും വ​ൻ പി​ഴ​യും ശിക്ഷ

കു​വൈ​ത്ത്​ സി​റ്റി: അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും വ​ൻ പി​ഴ​യും. kuwait police ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ൻ പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം മേ​ധാ​വി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് നേ​ര​ത്തേ 15 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽകി​യ അ​പ്പീ​ലി​ലാ​ണ് മേ​ൽക്കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​യി ഉ​യ​ർത്തി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബൊ​ക്ക​ക​ളും പൂ​മാ​ല​ക​ളും വാ​ങ്ങി​യ ഇ​ട​പാ​ടി​ൽ ഏ​ക​ദേ​ശം 600 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സ​മ്പ​ർ​ക്ക വി​ഭാ​ഗം മേ​ധാ​വി​ക്കാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ളു​ടെ ചു​മ​ത​ല. ഇ​ദ്ദേ​ഹം ബ​ന്ധു​വി​ന്റെ പേ​രി​ൽ ആ​രം​ഭി​ച്ച പൂ​ക്ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ​ർ​ക്കാ​ർ പ​ണം വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്‌. 2018ലാ​ണ് പൊ​തു സ​മ്പ​ർ​ക്ക വി​ഭാ​ഗം മേ​ധാ​വി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റു 14 പ്ര​തി​ക​ൾ​ക്കും ര​ണ്ടു വ​ർ​ഷം മു​ത​ൽ 15 വ​ർ​ഷം വ​രെ ത​ട​വും 5000 മു​ത​ൽ 20,000 ദീ​നാ​ർ വ​രെ പി​ഴ​യും വി​ധി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *