കുവൈത്ത് സിറ്റി :കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നു. domestic worker നാലു മുതൽ നാലര ലക്ഷം വരെ സ്ത്രീ ഗാർഹിക തൊഴിലാളികളുടെ ആവശ്യമാണ് പ്രതിവർഷംരാജ്യത്തുള്ളത്. അതേസമയംശരാശരി ആവശ്യം മൂന്ന് ലക്ഷത്തി അറുപതിനായിരത്തോളമാണ് പുരുഷ ഗാർഹിക തൊഴിലാളികളുടെ ആവശ്യകത . രാജ്യത്തെ ഭൂരിഭാഗം ഗാർഹിക തൊഴിലാളികളുടെയും തൊഴിൽ കരാറുകളുടെ കാലാവധി വരും മാസങ്ങളിൽ അവസാനിനിക്കുകയാണ്. ഇവരിൽ പലരും കരാർ പുതുക്കുവാൻ താല്പര്യം ഇല്ലാത്തവരുമാണ്. നിലവിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിൽ തൊഴിലാളികളെ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഇരട്ടിയിൽ അധികമായി വർധിച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും അധികം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിൽ നിന്ന് വനിതാ തൊഴിലാളികളെ ലഭ്യമല്ല. നിലവിൽ ശ്രീലങ്കയെ മാത്രം ആശ്രയിച്ചു കൊണ്ടാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw