Posted By user Posted On

the whaleകുവൈത്ത് തീരത്ത് കരയ്ക്കടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം മ്യൂസിയത്തിലേക്ക് മാറ്റി സൂക്ഷിക്കണമെന്ന് ശുപാർശ

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ പത്ത് വർഷം മുമ്പ് ചത്തു കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ the whale അസ്ഥികൂടം മ്യൂസിയത്തിലേക്ക് മാറ്റി സൂക്ഷിക്കണമെന്ന് ശുപാർശ. ജാപ്പനീസ് ഗവേഷക സംഘമാണ് ഇത്തരത്തിലൊരു ശുപാർശ ചെയ്തിരിക്കുന്നത്. .ജാപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് മറൈൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ,കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതി , സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള സൈദാൻ, ഡോ. മനാഫ് ബെഹ്ബെഹാനി എന്നിവരുടെ പങ്കാളിത്തത്തോടെ ഈയിടെയാണ് തിമിംഗലത്തെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയത്. 2014 മാർച്ചിലാണ് ഫൈലാക്ക ദ്വീപിന് സമീപം ഭീമൻ തിമിംഗലം ചത്തു കരക്കടിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനം ജീവി ആയതിനാൽ കുവൈത്ത് ഇത് പ്രയോജനപ്പെടുത്തണമെന്നും ഗവേഷക സംഘം ആവശ്യപ്പെട്ടുപെൺ വർഗ്ഗത്തിൽ പെട്ട തിമിംഗലത്തിന്റെ അസ്ഥികൂടത്തിനു 14 മീറ്റർ ആണ് നീളംഇതിന്റെ ശരീരത്തിന്റെ നാലിൽ ഒന്നിലധികവും നീളം തലയോട്ടിയുടെ ഭാഗമാണ്. കരക്കടിഞ്ഞ കാലത്ത് തിമിംഗലത്തിനു ഏകദേശം 50 ടണ്ണിൽ അധികം ഭാരം ഉണ്ടായിരുന്നെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *