
kuwait politics മൂന്ന് വർഷത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പ്; കുവൈത്ത് ഇന്ന് പോളിങ് ബൂത്തിൽ
കുവൈത്ത് സിറ്റി∙ കുവൈത്ത് ഇന്ന് പോളിങ് ബൂത്തിലേക്ക്. 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി രാവിലെ തന്നെ ജനങ്ങൾ പോളിങ് ബൂത്തിലെത്തും. kuwait politics നാലുവർഷമാണ് ദേശീയ അസംബ്ലി അംഗങ്ങളുടെ കാലാവധി. എന്നാൽ ചൊവ്വാഴ്ച രാജ്യത്ത് നടക്കുന്നത് മൂന്നുവർഷത്തിനിടെയുള്ള മൂന്നാം തെരഞ്ഞെടുപ്പാണ്. സർക്കാറും എം.പിമാരും തമ്മിലുള്ള ഭിന്നതകളും നിയമപ്രശ്നങ്ങളും കഴിഞ്ഞ രണ്ട് അസംബ്ലികൾ കാലാവധി പൂർത്തിയാകാതെ പിരിച്ചു വിടുന്നതിലേക്ക് നയിച്ചു. അവസാനവട്ട നിശബ്ദ പ്രചാരണവും പൂർത്തിയാക്കി തികഞ്ഞ ആത്മവിശ്വാസത്തിലാണ് 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എം.പിമാരും മത്സര രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി 50ഓളം രാജ്യാന്തര മാധ്യമപ്രവർത്തകരും കുവൈത്തിലുണ്ട്. 123 പോളിങ് ബൂത്തുകളിലായി രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്. 21 വയസ്സ് പൂർത്തിയായ 7,95,911 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരിൽ പകുതിയിലേറെയും വനിതകളാണ്. രാത്രി വൈകി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)