Posted By user Posted On

kuwait politics അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പിനൊരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായി

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ kuwait politics മത്സരിക്കുന്നുണ്ട് സു​ഗ​മ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വോ​ട്ട് അ​വ​സാ​ന​മാ​യി ഉ​റ​പ്പി​ക്കാ​നു​ള്ള നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സര രംഗത്തുണ്ട്. തിര​ഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 50ഓളം മാധ്യമപ്രവർത്തകരും കുവൈത്തിലുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​വ​ർ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളും ആ​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ്ര​ധാ​ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​റി​ലും വോ​ട്ടെ​ണ്ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​വ​ർ ചെ​യ്യു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച സ്റ്റു​ഡി​യോ 800, സ്റ്റു​ഡി​യോ 300 എ​ന്നി​വ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *