കുവൈത്ത് സിറ്റി; കുവൈത്തിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു expat. കോട്ടയം ഇടമറുക് സ്വദേശി ആന്റണി( സിബി) ആണ് മരിച്ചത്. 48 വയസ്സായിരുന്നു. അസുഖ ബാധയെ തുടർന്ന് കുവൈത്ത് ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ സൗമ്യ, മക്കളായ സിയോണ, അലോണ എന്നിവരും കുവൈത്തിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw