കുവൈത്ത് സിറ്റി; കുവൈത്തിൽ ഇനി മുതൽ അതിവേഗ തപാലിന് ഫീസടയ്ക്കണം. കത്തുകളും തപാൽ usps mail ഉരുപ്പടികളും അതിവേഗം വീട്ടിൽ എത്തിക്കുന്നതിനായി 500 ഫിൽസ് മുതൽ 1.5 ദിനാർ വരെ ഈടാക്കും. 2 കിലോയിൽ താഴെയുള്ള തപാൽ പാക്കേജുകൾക്ക് അര ദിനാർ നൽകണം. ഓരോ അധിക പാക്കേജിന് 200 ഫിൽസാണ് ഫീസ്. 15–30 കിലോയ്ക്ക് ഇടയിലാണെങ്കിൽ ഒന്നര ദിനാറും ഫീസായി ഈടാക്കാനാണ് തീരുമാനം. അധിക പാക്കേജിന് 600 ഫിൽസും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.ഈ സേവനം ആവശ്യമില്ലാത്തവർ അൽ മസായൽ കേന്ദ്രത്തിൽ നേരിട്ടെത്തി എത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കേണ്ടി വരുമെന്നും വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. കസ്റ്റംസ് ക്ലിയറൻസ്, ഗതാഗതം, തരംതിരിവ്, വിതരണം, പാഴ്സലുകൾ, എക്സ്പ്രസ് മെയിൽ, തപാൽ പാക്കേജുകൾ എന്നീ സേവനങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5