Posted By user Posted On

go first manage booking പ്രവാസികൾക്ക് ആശ്വാസ വാർത്ത; ​ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും

അബുദാബി; ​ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും. പ്രവാസികൾ പ്രത്യേകിച്ച് മലബാറുകാർക്ക് go first manage booking ഏറെ ആശ്വാസമാകുന്നൊരു വാർത്തയാണിത്. നേരത്തെ ഈ മാസം 3 മുതൽ 12 വരെ കമ്പനിയുടെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു സർവീസ് നിർത്തിയത്. എന്നാൽ ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വിൽപനയും നിർത്താൻ വ്യോമയാന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 19ന് ശേഷമുള്ള തീയതികളിൽ സേവനം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. മലബാർ റീജിയനിലേക്കുള്ള യാത്രക്കാരെയാണ് ​ഗോ ഫസ്റ്റ് സർവീസ് നിർത്തിയത് കൂടുതലായും ബാധിച്ചത്. ഗോ ഫസ്റ്റ് നിർത്തിയതോടെ ദുബായ്, അബുദാബി സെക്ടറിൽനിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞിരുന്നു. ഈ സെക്ടറിൽ ഉയർന്ന തുകയും കൊടുക്കേണ്ടിവന്നിരുന്നു. അബുദാബിയിൽനിന്നു കണ്ണൂർ, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതൽ ദുരിതത്തിലായത്. കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ശ​നി, വ്യാ​ഴം, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കാ​ലം വ​രാ​നി​രി​ക്കെ നി​ര​വ​ധി പേ​ർ ഈ ​വി​മാ​ന​ത്തി​ന് കു​വൈ​ത്തി​ൽ​നി​ന്ന് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്. സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഇ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *