Posted By user Posted On

international driving permit കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ ആർക്കും ഇളവ് നൽകില്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് മാത്രം international driving permit പുതുക്കി നൽകാനുള്ള തീരുമാനം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നിലവിൽ ഈ നിയമത്തിന് ആർക്കും പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുവൈത്തി വനിതകൾ വിവാഹം ചെയ്ത വിദേശികൾക്കും അവരുടെ വിദേശികളായ മക്കൾക്കും മാത്രമേ ഇളവ് നൽകുന്നുള്ളൂ. ഇതിന് പുറമെ മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ആർട്ടിക്കിൾ 20 വിസകളിൽ കുവൈത്തിൽ താമസിക്കുന്നവർക്കാണ്. പ്രവാസികൾ ജോലി ചെയ്യുന്ന തസ്‍തികയിൽ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിങ് ലൈസൻസുകൾ ഒരു വർഷത്തേക്ക് വീതമായിരിക്കും പുതുക്കി നൽകു. 2013ന് മുമ്പ് കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടുള്ള പ്രവാസികൾക്കും ഇതേ നിയമം ബാധകമായിരിക്കും. ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള നടപടികൾ പൂർണമായും ഓൺലൈനായി സാധ്യമാവുന്നതിനാൽ വർഷത്തിൽ ഒരിക്കൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകൾ കുവൈത്ത് ട്രാഫിക് വകുപ്പ് കർശനമാക്കിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *