Posted By user Posted On

google mobile പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്

കോഴിക്കോട്; കോഴിക്കോട് പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് google mobile പരുക്ക്. ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാൻ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്. തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും സമാനമായ അപകടം നടന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് തൃശ്ശൂരിൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *