റിയാദ്; ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച് തന്നെ expat. റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീമും (31) മേൽമുറി സ്വദേശി നൂറേങ്ങൽ കാവുങ്ങൽതൊടിയിൽ ഇർഫാൻ ഹബീബും (33) സഹപ്രവർത്തകരും ഉറ്റ കൂട്ടുകാരുമായിരുന്നു. കോട്ടക്കൽ എൻജിനീയറിങ് കോളജിൽ ആണ് ഇരുവരും പഠിച്ചത്. ഒരേസമയം ബിടെക് പഠനം പൂർത്തിയാക്കിയ ഇവർ ഒരുപാട് സ്വപ്നങ്ങളുമായാണ് ഗൾഫിലേക്ക് വിമാനം കയറിയത്. പഠനം പൂർത്തിയാക്കിയ ശേഷം രണ്ടുപേരും ഒരുമിച്ച് നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ്
ഗൾഫിലേയ്ക്ക് വരാൻ ഇരുവർക്കും അവസരം കിട്ടിയത്. ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പമ്പിലെ സാങ്കേതിക ജോലികൾക്കായിട്ടാണ് എത്തിയത്. ടെക്‌നീഷ്യൻ തസ്തികയിൽ ആണ് ഇവർ ജോലിക്ക് കയറിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് റിയാദിലെ പ്രവാസി സമൂഹത്തെയാകെ നടുക്കിയ തീപിടിത്തമുണ്ടായത്. റിയാദ് ഖാലിദിയയിലെ പമ്പിനോട് ചേർന്ന ഇവരുടെ താമസ സ്ഥലത്ത് അഗ്നി പടരുകയായിരുന്നു. ഹക്കീമും ഇർഫാൻ ഹബീബുമടക്കം ആറു ഇന്ത്യക്കാർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. തമിഴ്നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്‌ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. ശീതീകരണിയിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5