Posted By user Posted On

chickenpox vaccine കുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻ പോക്സ് പടരുന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ വിദ്യാർഥികൾക്കിടയിൽ ചിക്കൻ പോക്സ്‌ പടരുന്നതായി റിപ്പോർട്ട് chickenpox vaccine. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഫർവാനിയ മേഖലയിൽ പ്രൈമറി സ്‌കൂളിലെ നിരവധി വിദ്യാർത്ഥിനികൾക്ക് രോ​ഗബാധ ഉണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻപോക്‌സ് പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ക്കൂളിലെ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഒരു ക്ലാസ് റൂം ഇന്നലെ അടച്ചു പൂട്ടി. രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണവും രോഗം പടരുന്ന പ്രദേശങ്ങളെയും രോഗ ലക്ഷണങ്ങളെയും കുറിച്ചു വിവരം ശേഖരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണ്.. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം പിടിപെട്ട കുട്ടികളിൽ ഭൂരിഭാഗവും ഒരാഴ്ചയ്ക്കകം സുഖം പ്രാപിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *