Posted By user Posted On

grocery store near me കുവൈത്തിൽ ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങൾ രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കരുത്; നിയമം കർശനമാക്കുന്നു

കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ grocery store near me രാത്രി 12 മണിക്ക് ശേഷം അടയ്ക്കണം. ജം’ ഇയ്യകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് കുവൈത്ത് മുനിസിപ്പാലിറ്റി കർശന നിർദേശം നൽകിയിരിക്കുന്നത്. ഈ തീരുമാനം തീരുമാനം കർശനമായി നടപ്പിലാക്കാൻ ആഭ്യ ന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. രാജ്യത്തെ പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് നേരത്തെ ഉണ്ടായിരുന്ന ഈ നിയമം കർശനമാക്കുന്നത്.മരാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും സുരക്ഷാ ഡയറക്ടർമാർക്ക് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷ, വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജീബ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന പ്രധാന ജം ‘ ഇയ്യയും അതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും അർദ്ധരാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കുവാൻ പാടില്ലെന്നാണ് നിർദേശം . റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന ഫുഡ് ട്രക്കുകൾക്കും, കട തുറക്കാതെ ഓർഡറുകൾ മാത്രം ഡെലിവറി ചെയ്യുന്ന ജം’ ഇയ്യകളുടെ ശാഖകളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്കും ഈ തീരുമാനം ബാധകമായിരിക്കും. അതേസമയം, ഹോം ഡെലിവറിക്ക് പ്രത്യേക സേവന വാതിലുകളുമുള്ള സ്റ്റോറുകൾക്ക് നേരിട്ടുള്ള വിൽപ്പന കൂടാതെ ഓർഡറുകൾ ഡെലിവറി ചെയ്യാൻ അനുമതി നൽകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *