Posted By user Posted On

fatty liver diet കരളിന് വേണം കരുതൽ; ഈ ഏഴ് ഭക്ഷണങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും, ആരോ​ഗ്യ സംരക്ഷണത്തിൽ വിട്ടുവീഴ്ച അരുത്

ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മളെല്ലാവരും ശ്രദ്ധ പതിപ്പിക്കാറുണ്ട്. എന്നാൽ കരളിന്റെ ആരോഗ്യ fatty liver diet കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരൾ രോഗം നമ്മളിൽ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങൾ കരളിൻറെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്സ്, പച്ചക്കറികൾ, പച്ചിലകൾ, പഴങ്ങൾ, ഹോൾ ഗ്രെയ്നുകൾ തുടങ്ങിയവ കരളിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. കരൾ രോഗം ബാധിച്ച് കഴിഞ്ഞാൽ അത് കരളിനെ മാത്രമല്ല ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി ബാധിക്കാൻ തുടങ്ങുന്നു. ജനിതക രോഗങ്ങൾ, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങൾ, കരൾ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതെല്ലാം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത്തരത്തിൽ കരളിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1.കൊഴുപ്പ് കൂടിയ ആഹാരം

പല ഫാസ്റ്റ് ഫുഡുകളും കരളിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.
ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് ഫാറ്റുമാണ് കരളിനെ കുഴപ്പത്തിലാക്കുന്നത്. ഇവയിലെ കൊഴുപ്പിനെ ദഹിപ്പിക്കാൻ കരളിന് അത്യധ്വാനം ചെയ്യേണ്ടി വരുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്ട്രോൾ തോത് വർധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം.

2.അമിതമായ ഉപ്പിന്റെ ഉപയോ​ഗം

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാകും. ഇത് കരളിനെ ദേഷകരമായി ബാധിക്കുന്ന ഒന്നാണ്. ചിപ്സ്, ഉപ്പ് ബിസ്കറ്റ്, ഉപ്പ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയിൽ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകുകയും ചെയ്തേക്കാം.

3.പഞ്ചസാര

ഉയർന്ന തോതിൽ പഞ്ചസാര ചേർന്ന ഭക്ഷണവിഭവങ്ങൾ കരളിന് പ്രശനമുണ്ടായക്കും. കരൾ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ കൊഴുപ്പ് കരൾ ഉൾപ്പെടെയുള്ള പല അവയവങ്ങളിലും അടിഞ്ഞു കൂടി രോഗസങ്കീർണതകൾ ഉണ്ടാക്കാം. കരളിൽ കൊഴുപ്പടിയുന്നത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.

4.മദ്യം

ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ലിവർ സിറോസിസ് പോലുള്ള പല രോഗങ്ങളും ഉണ്ടാക്കുന്നയാളാണ് മദ്യം. കരൾ അർബുദത്തിനും മദ്യപാനം കാരണമാകാം.

5.ഗ്യാസ് കയറ്റിയ പാനീയങ്ങൾ

സോഡ, കോള തുടങ്ങിയ ഗ്യാസ് കയറ്റിയ പാനീയങ്ങളും കരളിന് നല്ലതല്ല. ഇവ നിത്യവും കഴിക്കുന്നത് കരൾ രോഗമുൾപ്പെടെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. മധുരവും അമിതമായി അടങ്ങിയ ഇത്തരം പാനീയങ്ങൾ അമിത വണ്ണത്തിനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനും കാരണമാകാം.

6.റെഡ് മീറ്റ്

ബീഫ്, പോർക്ക് പോലുള്ള റെഡ് മീറ്റ് ദഹിപ്പിക്കുക എന്നത് കരളിന് ആയാസമുള്ള കാര്യമാണ്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീനെ വിഘടിപ്പിക്കുകയെന്നത് കരളിൽ അമിത സമ്മർദമുണ്ടാക്കും. കരളിൽ പ്രോട്ടീൻ കെട്ടിക്കിടക്കുന്ന അവസ്ഥ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനും കാരണമാകും. അമിതമായ പ്രോട്ടീൻ കരളിന് പുറമേ വൃക്കകളെയും ബാധിക്കാം.

7.മൈദ മാവ്

മൈദ പഞ്ചസാരയായും പിന്നീട് കൊഴുപ്പായും മാറ്റപ്പെടുന്ന ഭക്ഷണമാണ്. ഇത് കരളിന്റെ ആരോ​ഗ്യത്തിന് നന്നല്ല. ഫാറ്റി ലിവർ രോഗമുൾപ്പെടെയുള്ള രോഗസങ്കീർണതകൾക്ക് മൈദയുടെ നിത്യവുമുള്ള ഉപയോഗം കാരണമാകാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *