Posted By user Posted On

prevent climate change കുവൈത്തിൽ ഇനി ചൂടുകാലം; പുതിയ സീസൺ ഏപ്രിൽ 28ന് തുടങ്ങുമെന്ന് പ്രവചനം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇനി ചൂടുകാലം തുടങ്ങാൻ പോകുന്നതായി പ്രവചനം. അടുത്ത വെള്ളിയാഴ്ച (ഏപ്രിൽ 28) prevent climate change ഡ്രാ അൻ സീസൺ അവസാനിച്ച് അൽ കന്ന സീസൺ ആരംഭിക്കുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. രാജ്യത്ത് മിതമായ വസന്തകാലം അവസാനിക്കുന്നതിന്റെ ആദ്യ സൂചനകളിലൊന്നാണ് ഇത്. തുടർച്ചയായ 39 ദിവസമാണ് ഈ സീസണിന്റെ ദൈർഘ്യം. ചൂടുള്ള കാലാവസ്ഥയുടെ ആരംഭത്തിന്റെ സൂചനയാണ് അൽ കന്ന സീസൺ. 13 ദിവസങ്ങൾ വീതമുള്ള മൂന്ന് ഘട്ടങ്ങളിലൂടെയാണ് കന്ന സീസൺ കടന്നുപോകുന്നത്.ഈ സമയത്ത് താപനില ഉയരുകയും മാറ്റം ത്വരിതഗതിയിൽ അനുഭവപ്പെടുകയും ചെയ്യും. പൊടിയുടെ തോതും ചൂടും വർധിക്കും. മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.13 ദിവസങ്ങൾ വീതമുള്ള മൂന്ന് ഘട്ടങ്ങളിലൂടെയാണ് കന്ന സീസൺ കടന്നുപോകുന്നത്. സരയത്ത്സീസൺ ഈ കാലയളവിന്റെ മധ്യത്തിൽ അവസാനിക്കും. ഇടിയ്ക്കും മിന്നലിനും പെട്ടെന്നുള്ള മഴയ്ക്കും തണുപ്പിനും സാധ്യതയുള്ളതാണ് സരയത്ത് അവസാനിക്കുന്ന ഘട്ടം. അതിന് ശേഷം പെന്റ്ഹൗസ് സീസണിന്റെ വരവോടെ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുന്നതുവരെ ക്രമാനുഗതമായി ഉയരുമെന്നും കേന്ദ്രം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *