Posted By user Posted On

eid al fitrമാസപ്പിറവി കണ്ടു; കുവൈത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കുവൈത്തിൽ നാളെ (ഏപ്രിൽ 21, വെള്ളി) ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് eid al fitr മത കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അറിയിച്ചു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഈദ് നാളെയാണ്. ഒമാനിൽ ചെറിയ പെരുന്നാൾ ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും. അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിലും ശനിയാഴ്ചയാണ് പെരുന്നാൾ. ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. വ്യാഴാഴ്ച ചന്ദ്രനെ കണ്ടതോടെ വിശുദ്ധ റമദാൻ 29 ദിവസം നീണ്ടുനിന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *