Posted By user Posted On

eid al adhaകുവൈത്തിൽ പെരുന്നാൾ അവധി, പ്രവാസികൾ നാട്ടിലേക്ക്; വിമാനത്താവളത്തിൽ തിരക്കേറി, ടിക്കറ്റ് നിരക്കിലും വർദ്ധനവ്

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ കുവൈത്തിലെ പ്രവാസികളെല്ലാം നാട്ടിലേക്ക് പോകാനുള്ള eid al adha തിരക്കിലാണ്. അ​വ​ധി ആ​ഘോ​ഷ​ത്തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​വൈ​ത്തി​ക​ളും ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​വും അടുത്തിടെയാണ് വളരെ അധികം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വി​മാ​ന​ത്താ​വ​ള​ത്തി​ലും തി​ര​ക്കേ​റിയിട്ടുണ്ട്. പെ​രു​ന്നാ​ളി​ന് രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പിച്ചതോടെ വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കുത്തനെ ഉയർന്നു. ഇതോടെ മി​ക്ക വി​മാ​ന ക​മ്പ​നി​ക​ളും അ​ധി​ക സ​ർ​വി​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തിട്ടുണ്ട്. ആ​ഘോ​ഷ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ കൂ​ടി​യ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. അ​ടു​ത്ത ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മാ​യി യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് ഡി.​ജി.​സി.​എ​യു​ടെ ക​ണ​ക്ക്. യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം മു​ന്നി​ൽ​ക​ണ്ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹാ​ഷി​മി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *