Posted By user Posted On

malayali expat ഇതാണ് സത്യസന്ധത!; കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ

കു​വൈ​ത്ത് സി​റ്റി: കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ malayali expat. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ശരത്താണ് ഈ ഉത്തമ മാതൃക കാട്ടിത്തന്നത്. മെ​ഹ​ബൂ​ല​യി​ലെ ടാ​ക്സി ഡ്രൈ​വ​റായി ജോലി ചെയ്യുകയാണ് ശരത്. കഴിഞ്ഞ ദിവസം പ​തി​വ് യാ​ത്ര​യി​ലാ​യി​രുന്ന ശരത്തിന്റെ വണ്ടിയിലേക്ക് ഇ​ട​ക്ക് ഒ​രു ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി കയറുകയായിരുന്നു. സാ​ൽ​മി​യ​യി​ൽ അ​ദ്ദേ​ഹം ഇ​റ​ങ്ങുകയും ചെയ്തു. പിന്നീട് തിരിച്ച് വീട്ടിലെത്തിയ ശരത് ഭാ​ര്യ​യു​മാ​യി ഷോ​പ്പി​ങ്ങി​നാ​യു​ള്ള യാ​ത്ര​യി​ലാ​യി​രുന്നപ്പോളാണ് കാ​റി​ൽ ഒ​രു പ​ഴ്സ് കിടക്കുന്നത് ഭാര്യ നീതു കണ്ടത്. 400 ദീ​നാ​റോ​ളം പ​ണ​വും ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളുമാണ് പഴ്സിൽ ഉണ്ടായിരുന്നത്. തൊട്ടുമുൻപ് തന്റെ കാറിൽ കയറിയ ഈ​ജി​പ്ത് സ്വ​ദേ​ശി​യു​ടെ പഴ്സാണിതെന്ന് മനസ്സിലാക്കിയ ശരത് എങ്ങനെയെങ്കിലും ഇത് തിരികെ നൽകാനുള്ള ശ്രമത്തിലായി പിന്നീട്. പ​ക്ഷേ, ആ​ളെ ക​ണ്ടെ​ത്താ​ൻ മാർ​ഗങ്ങളൊന്നുമില്ലാതെ ശരത് കുഴങ്ങി. ഈ ​സ​മ​യം ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ് അ​സ​ബ് എ​ന്ന ഈ​ജി​പ്ത് സ്വ​ദേ​ശി. കാ​ർ​യാ​ത്ര​ക്കി​ടെ പ​ണം ന​ഷ​ട​പ്പെ​ട്ട വി​വ​രം പ​ല​ർ​ക്കും അ​ദ്ദേ​ഹം കൈ​മാ​റി. കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​ടി) വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലും ഇ​ത് എ​ത്തി. ഇ​ത് ക​ണ്ട ശ​ര​ത് കെ.​ബി.​ടി പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ് അ​സ​ബി​ന്റെ ഫോ​ൺ ന​മ്പ​ർ ശരത്തിന് കിട്ടി. ഇതോടെ ശരത്ത് അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മെ​ഹ​ബൂ​ല ബ്ലോ​ക്ക്-3​യി​ൽ എ​ത്തി പ​ണ​വും വ​സ്തു​ക്ക​ളും നേ​രി​ട്ട് തി​രി​ച്ചേ​ൽ​പി​ച്ചു. 13 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നയാളാണ് ശ​ര​ത്.. ഭാ​ര്യ നീ​തു കുവൈത്തിൽ ന​ഴ്സാ​ണ്. മ​ക​ൻ ധ്യാ​നും ഇ​വ​ർ​ക്കൊ​പ്പം കു​വൈ​ത്തി​ലു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *