Posted By user Posted On

work permit system കുവൈത്തിൽ ഇനി പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു; നടപടികൾ തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് work permit system അനുസരിച്ച് മാത്രമാക്കുന്നു. ഇതിനായുള്ള നടപടികൾ അധികാരികൾ തുടങ്ങിയതായി റിപ്പോർട്ട്. പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇതിനായി പുതിയ സംവിധാനം നടപ്പിലാക്കാൻ പോകുന്നത്. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പ്രവാസികളുടെ യോ​ഗ്യത പരിശോധിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്‍തികകളിൽ ജോലി ചെയ്യുന്നത് തടയാനും കഴിയും. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. .ഫിനാൻസ്, ബാങ്കിങ് രംഗങ്ങളിലെ ജോലികളിലുള്ളവരുടെ തസ്‍തികകൾ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ടുതന്നെ ബന്ധപ്പെടുത്തും. കമ്പനികൾക്ക് സഹെൽ ആപ്ലിക്കേഷൻ വഴി അവരവരുടെ സ്ഥാപനത്തിന് ആവശ്യമായ തസ്‍തികകളിലുള്ളവർ ഏതൊക്കെ യോഗ്യതകൾ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *