Posted By user Posted On

sheikh zayed mosque മൂന്ന് വർഷത്തിന് ശേഷം റമദാനിൽ വിശ്വാസികൾക്കായി കുവൈത്തിലെ ​ഗ്രാൻഡ് മോസ്ക് വീണ്ടും തുറന്നു

കുവൈത്ത് സിറ്റി; അറ്റകുറ്റപ്പണികളും COVID-19 പകർച്ചവ്യാധിയും കാരണം മൂന്ന് വർഷത്തെ താൽക്കാലികമായി sheikh zayed mosque പൂട്ടിക്കിടന്നിരുന്ന ഗ്രാൻഡ് മസ്ജിദ് റമദാനിൽ രാത്രി പ്രാർത്ഥനകൾക്കായി വീണ്ടും തുറക്കുന്നു.45,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 60,000-ൽ അധികം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള ഗ്രാൻഡ് മോസ്‌ക്ക് കുവൈറ്റിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ്. ഇത് രാജ്യത്തിന്റെ ഇസ്ലാമിക സാംസ്‌കാരിക അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.പ്രാദേശിക കുവൈറ്റ്, ഗൾഫ് വാസ്തുവിദ്യ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇസ്‌ലാമിക വാസ്തുവിദ്യാ പൈതൃകത്തെ പ്രതിനിധീകരിക്കാൻ മസ്ജിദ് രൂപകല്പന ചെയ്യുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ട്. വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പള്ളിയിൽ പൂർത്തിയായിട്ടുണ്ട്. തറാവീഹ് പ്രാർത്ഥനയ്ക്കായുള്ള ഷെഡ്യൂളും തയാറായിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കൽ മത്സരങ്ങൾ, റമദാൻ വിരുന്നുകൾ തയ്യാറാക്കൽ തുടങ്ങി നിരവധി പരിപാടികളും ഉണ്ടാകും. ഇസ്‌ലാമിക് ആർട്‌സ് സെന്റർ വികസിപ്പിക്കാനും പ്രവാചകന്റെ ജീവചരിത്രത്തിനായി മൂന്നാമത് പ്രദർശനം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും 30 വർഷമായി ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷൻ 90 ലക്ഷം അഭ്യുദയകാംക്ഷികൾക്കായി ജീവകാരുണ്യ പരിപാടികളും പ്രവർത്തനങ്ങളും വിജയകരമായി നടത്തിക്കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. ഗ്രാൻഡ് മോസ്‌കിന്റെ പ്രവർത്തന മേഖലകൾ നിരവധിയാണെന്നും സാംസ്‌കാരിക, കലാപരമായ പ്രവർത്തനങ്ങളും മറ്റു പലതും ഉൾപ്പെടെ റമദാനിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ഔഖാഫ് മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഒതൈബി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *