Posted By user Posted On

super market കുവൈത്തിൽ ചില ജം ഇയ്യകളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക്; കാരണം ഇതാണ്

കുവൈത്ത് സിറ്റി : കുവൈത്തിൽ ചില ജം ഇയ്യകളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക് super market. റമദാൻ കാലമായതിനാൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ ധാരാളം പ്രവാസികൾ ജം’ ഇയ്യകളിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശികൾക്ക് സാധനം വാങ്ങാൻ കഴിയാതെ വരുമെന്ന പ്രശ്നം മുന്നിൽ കണ്ടാണ് തീരുമാനമെടുത്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. പ്രവാസികൾ സാധനങ്ങൾ വാങ്ങുന്നതിനും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ നടപടി തികച്ചും നിയമ വിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ മേധാവി മിഷാൽ അൽ-മന പറഞ്ഞു. പ്രവാസികൾക്ക് ഏതെങ്കിലും സഹകരണ സോസൈറ്റികളിൽ പ്രവേശനം തടയുന്നത് നിയമ വിരുദ്ധമാണെന്നും വിപണികളിൽ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിക്കാൻ ഈ വിവരം വാണിജ്യ മന്ത്രാലയത്തെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *