Posted By user Posted On

money കുവൈത്തിൽ റമദാൻ മാസത്തിൽ നിബന്ധനകൾക്ക് അനുസരിച്ച് പള്ളികളിൽ പണപ്പിരിവ് നടത്താം

കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിൽ നിബന്ധനകൾക്ക് അനുസരിച്ച് പള്ളികളിൽ പണപ്പിരിവ് money നടത്താം. കെനെറ്റ് ഉപകരണങ്ങൾ വഴി മാത്രമേ പണം സ്വീകരിക്കാൻ പാടുള്ളൂ. പണപിരിക്കുന്നതിനായി എത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധി ഈ വിവരം പള്ളിയിലെ ഇമാമിനെ അറിയിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് പണപ്പിരിവിന് കുവൈത്ത് മതകാര്യ മന്ത്രാലയം അനുമതി നൽകിയത്. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിളെയും മസ്ജിദ് വിഭാഗം ഡയറക്ടർമാർക്ക് മന്ത്രാലയം അറിയിപ്പ് നൽകയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ, വികസന മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പണപ്പിരിവ് നടത്താൻ പാടുള്ളു എന്നാണ് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നത്. പള്ളികളുടെ ചുവരുകളിൽ പുറത്തുനിന്നോ അകത്തോ നിന്നോ സംഭാവന ശേഖരിക്കാൻ ആഹ്വാനം ചെയ്യുന്ന പരസ്യങ്ങൾ പതിക്കുവാനും പണം നിക്ഷേപിക്കുന്നതിനുള്ള പെട്ടികൾ സ്ഥാപിക്കുവാനും അനുവാദമുണ്ടാവില്ല. അതേസമയം, മസ്ജിദിന്റെ കവാടത്തിനു പിന്നിലെ മതിലിനോട് ചേർന്ന് പരസ്യ പലകകൾ സ്ഥാപിക്കാൻ ഓരോ അസോസിയേഷനും അനുമതി ലഭിക്കും. ഈ നിബന്ധനകൾക്ക് വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികൾ കണ്ടെത്തിയാൽ 66027725 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുകയോ വിളിച്ച് അറിയിക്കുകയോ ചെയ്യണമെന്നും അറിയിപ്പിലുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *