കുവൈറ്റ് സിറ്റി: കാൽ കിലോഗ്രാം ഹാഷിഷുമായി ഏഷ്യൻ പൗരൻ കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിലായി kuwait airport. കസ്റ്റംസ് ഇൻസ്‌പെക്ടർ മുഹമ്മദ് അൽ ഒതൈനയാണ് സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച അനധികൃത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഒസാമ അൽ-ഷാമി പിടിച്ചെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. കാൽ കിലോഗ്രാം ഭാരമുള്ള രണ്ട് ഹാഷിഷ് കഷ്ണങ്ങളാണ് യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue