Posted By user Posted On

court ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തി പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; കുവൈത്തിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തിയതിനും പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിനും court ക്രിമിനൽ രേഖകളുള്ള മൂന്ന് പൗരന്മാരെ കാസേഷൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഒരു ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോലീസുകാരായി ആൾമാറാട്ടം നടത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രവാസിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചുവെന്നാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *