Posted By user Posted On

expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് കുട്ടി expat പിലാശ്ശേരി( ഫൈസൽ) ആണ് മരിച്ചത്. ജഹ്റ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി കുന്ദമം​ഗലം മെമ്പർ ആണ്. പരേതനായ അബ്ദുള്ളക്കുട്ടി കുണ്ടത്തിൽ മറിയ കുണ്ടത്തിൽ എന്നിവരുടെ മകനാണ്. ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഫിദ, മുഹമ്മത് തസ്നീം, മുഹമ്മദ് യാസീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *