Posted By user Posted On

theftകുവൈത്തിൽ മാലിന്യം മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന; പ്രതികൾക്കെതിരെ നടപടിയെടുത്ത് മുനിസിപാലിറ്റി

കുവൈറ്റ് സിറ്റി: മാലിന്യം മോഷ്ടിച്ച് തരംതിരിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തുന്ന പ്രതികൾക്കെതിരെ theft നടപടിയെടുത്ത് മുനിസിപാലിറ്റി. ഇത്തരത്തിൽ തട്ടിപ്പുകാരുടെ ഒരു വൻ സംഘം തന്നെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഗവർണറേറ്റ് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഒരു പൗരനാണ് തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്നും അധികൃതർ കണ്ടെത്തി. പ്രവാസികൾക്കടക്കം ഈ തട്ടിപ്പിൽ പങ്കുണ്ട്. മാലിന്യം തരംതിരിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി കരിഞ്ചന്തയിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. ഒരു കിലോ കാർട്ടൺ വില 70 ഫിൽസും, ഒരു ടണ്ണിന് 700 ദിനാറുമാണ് നിരക്ക്. പ്രതിദിനം ഒരു ടൺ മാത്രം കയറ്റിയാൽ പോലും, ഒരു ട്രാൻസ്‌പോർട്ട് വാഹനത്തിന് പ്രതിമാസം കുറഞ്ഞത് 21,000 ദിനാർ വരുമാനം കിട്ടും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *