Posted By user Posted On

ott കുവൈത്തിന് ഇനി സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം; അറിയാം സവിശേഷതകൾ

കു​വൈ​ത്ത് സി​റ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കുവൈത്ത്. സി​നി​മ​ക​ൾ, സീ​രീ​സ്, ott ഡോ​ക്യു​മെ​ന്റ​റി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കു​വൈ​ത്ത് സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​കും ഒ.​ടി.​ടി പ്ലാ​റ്റ്‌​ഫോം ലക്ഷ്യമിടുക. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിന് വേണ്ടിയുള്ള നി​ക്ഷേ​പ ബി​ഡ്ഡി​ങ് പ്ര​ക്രി​യ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​താ​യിട്ടുണ്ട്. ഇ​തു​വ​ഴി സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ച് പുതിയ പ്ലാറ്റ്ഫോമിലൂടെ സിനിമകളും ടെലിവിഷൻ പരിപാടികളും കാണാൻ സാധിക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അറിയിച്ചത്. ഒ.​ടി.​ടി​യു​ടെ ലേ​ലം ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ൻ​വ​ർ മു​റാ​ദ് പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *