Posted By user Posted On

national day കുവൈത്ത് ദേശീയ ദിനാഘോഷം; കരിമരുന്ന് പ്രയോ​ഗം ഇന്ന്, സന്ദർശകർക്കായി സൗജന്യ ബസ് സർവ്വീസ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​രി​മ​രു​ന്ന് പ്ര​ദ​ർശ​നം ചൊ​വ്വാ​ഴ്ച ഗ​ൾ​ഫ് സ്ട്രീ​റ്റി​ൽ നടക്കും national day. കു​വൈ​ത്ത് ട​വ​റി​ൻറെ പ​രി​സ​ര​ത്ത് രാ​ത്രി എ​ട്ടി​നാ​ണ് ക​രി​മ​രു​ന്ന് പ്ര​ദ​ർശ​നം ആ​രം​ഭി​ക്കു​ക. ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ ഇവന്റ് അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗം നടത്താൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ ​നി​ന്ന് സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് ഉ​ണ്ടാ​കും. ഹ​വ​ല്ലി പാ​ർ​ക്ക്, ഷാ​ർ​ഖ് മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് പൊ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശം, ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ യാ​ച്ച് ക്ല​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ് ഏ​ർപ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​ദി​നാഘോഷത്തിന്റെ ഭാ​ഗമായി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *