Posted By user Posted On

കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​വും അ​വ​ധി​ദി​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് വ​ന്നു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഫെ​ബ്രു​വ​രി 23നും 27​നും ഇ​ട​യി​ൽ 925 വി​മാ​ന​ങ്ങ​ളി​ലാ​യി 1,23,000 യാ​ത്ര​ക്കാ​ർ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മെ​ന്ന് അ​ൽ ഖ​ബാ​സ് പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. ഇ​ത് ചി​ല​യി​ട​ങ്ങ​ളി​​ലേ​ക്കു​ള്ള നി​ര​ക്ക് 200 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് 200 ദീ​നാ​ർ, ദു​ബൈ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് 280 ദീ​നാ​ർ, ജി​ദ്ദ​യി​ലേ​ക്ക് 220 ദീ​നാ​ർ, ഇ​സ്തം​ബൂ​ൾ 350 ദീ​നാ​ർ, കൈ​റോ 300 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ നി​ര​ക്ക്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *