കുവൈത്ത് സിറ്റി: കുവെെറ്റിലെ ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്. അല്‍ ബര്‍ജാസിന്റെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യോഗം ചേരുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള അന്തിമ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. സുരക്ഷയുടെയും ട്രാഫിക് പ്ലാനിന്റെയും അവലോകനവും യോഗത്തില്‍ നടന്നു. പൊതുജനങ്ങൾക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് അല്‍ ബര്‍ജാസ് നിര്‍ദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1