പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ മാറ്റം; രാത്രിയിൽ ഇനി ഉച്ചത്തിലുള്ള സൈറൺ ഇല്ല

മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മൊബൈൽ ഫോണുകളിലൂടെ നൽകുന്ന അടിയന്തര മുന്നറിയിപ്പ് അലർട്ടുകളുടെ ശബ്ദത്തിൽ മാറ്റം വരുത്തിയതായി യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാത്രി സമയങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് അലർട്ട് ടോണിൽ ഈ മാറ്റം കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ ക്രമീകരണപ്രകാരം രാവിലെ 9 മുതൽ രാത്രി 10.30 വരെ മിസൈൽ ഭീഷണി ഉണ്ടായാൽ മൊബൈൽ ഫോണുകളിൽ ഉയർന്ന ശബ്ദത്തിൽ മുന്നറിയിപ്പ് അലർട്ട് ലഭിക്കും. ഭീഷണി അവസാനിച്ചാൽ സാധാരണ സന്ദേശ ടോണിലാണ് വിവരം അറിയിക്കുക. അതേസമയം രാത്രി 10.30 മുതൽ രാവിലെ 9 വരെ അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾക്ക് ഉച്ചത്തിലുള്ള അലർട്ട് ശബ്ദം ഉണ്ടാകില്ല. ഈ സമയത്ത് മുന്നറിയിപ്പുകളും ഭീഷണി അവസാനിച്ചെന്ന അറിയിപ്പും സാധാരണ മെസേജ് ടോണിലായിരിക്കും ലഭിക്കുക.

സെൽ ബ്രോഡ്‌കാസ്റ്റ് സംവിധാനം

‘സെൽ ബ്രോഡ്‌കാസ്റ്റ്’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം അടിയന്തര സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് കൈമാറുന്നത്.

സംവിധാനത്തിന്റെ പ്രധാന പ്രത്യേകതകൾ

-സൈലന്റ് മോഡും മറികടക്കും: ഫോൺ സൈലന്റ് മോഡിലായാലും അടിയന്തര മുന്നറിയിപ്പ് ശബ്ദം കേൾപ്പിക്കാൻ സംവിധാനത്തിന് കഴിയും.

-ജിയോ-ടാർഗെറ്റഡ് സന്ദേശങ്ങൾ: ഭീഷണി സാധ്യതയുള്ള പ്രത്യേക പ്രദേശങ്ങളിലുള്ളവർക്കു മാത്രമാണ് അലർട്ട് ലഭിക്കുക.

-എല്ലാവർക്കും ലഭ്യമാകും: പ്രാദേശിക നമ്പറുകൾ ഉള്ളവർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ഈ സന്ദേശം ലഭിക്കും.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലർട്ട് സംവിധാനം പൂർണ്ണ സജ്ജമാണെന്നും, ലഭിക്കുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും എൻസിഇഎംഎ അധികൃതർ അഭ്യർത്ഥിച്ചു. അലർട്ട് ലഭിക്കുന്ന സാഹചര്യത്തിൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അവർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version